പ്രചാരണത്തിന് തീപിടിച്ചു; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ; വോട്ടർമാരെ പരമാവധി നേരിൽകാണാൻ സ്ഥാനാർഥികൾ

പ്രചാരണത്തിന് തീപിടിച്ചു; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ; വോട്ടർമാരെ പരമാവധി നേരിൽകാണാൻ സ്ഥാനാർഥികൾ

തൃക്കാക്കര : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ (thrikkakara by election)പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു.നേതാക്കളും സ്ഥാനാർഥികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിൽ ആണ്. ഉപതെരെഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ആകുമോ എന്ന ചോദ്യത്തിന് വരട്ടെ എന്ന് പറഞ്ഞു മുഖ്യമന്ത്രി(chief minister) ഒഴിഞ്ഞു മാറിയത് യു ഡി എഫ് ആയുധമാക്കും.എൽ ഡി എഫിന് ആത്മ വിശ്വാസം നഷ്ടപ്പെട്ടു എന്നാകും യുഡിഎഫ് പ്രചാരണം. അതെ സമയം നൂറിലെത്തും എന്നു മുഖ്യമന്ത്രി പറഞ്ഞത് അട്ടിമറി സൂചന തന്നെ ആണെന്നാകും എൽ ഡി എഫ് മറുപടി