അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയില്‍ മാറ്റം വേണ്ടെന്ന റിപ്പോര്‍ട്ട് ഈയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു.