ബാര്‍ബര്‍ ഷോപുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി അതിഥി തൊഴിലാളികള്‍

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബാര്‍ബര്‍ ഷോപുകള്‍ തുറക്കാനനുവദിക്കാതെ അനിശ്ചിതമായി അടച്ചിടുന്നതില്‍ പ്രതിഷേധിച്ചു അതിഥി തൊഴിലാളികള്‍ മൊഗ്രാലില്‍ നില്‍പ് സമരം നടത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാര്‍ബര്‍ ഷോപുകള്‍ അടച്ചിട്ടത് കാരണം ജീവിതം ദുരിതത്തിലാണെന് തൊഴിലാളികള്‍ പറയുന്നു.
ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് ബാര്‍ബര്‍ ഷോപുകളില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും. കട വാടക, നിത്യ ചെലവ്, താമസിക്കുന്ന കെട്ടിടത്തിന്റെ വാടക തുടങ്ങിയ എല്ലാം കൊണ്ട് പ്രയാസത്തിലാണ് തങ്ങളെന്നും സര്‍കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
നില്‍പ് സമരത്തിന് ആമിര്‍, യൂനുസ്, മുഹമ്മദ് അക്മല്‍, നദീം, ബാസിം, ശാനു ആലം, ആശു, അശ്‌റഫ് അലി നേതൃത്വം നല്‍കി.