കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്ബിള്‍ പരിശോധനാ ഫലം പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരിച്ചു;ഭോപ്പാലില്‍ പരിശോധനക്കയച്ച സാംപിളുകളുടെ ഫലം നെഗറ്റീവായി

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്ബിള്‍ പരിശോധനാ ഫലം പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരിച്ചു. സംശയത്തെ തുടര്‍ന്ന് ഭോപ്പാലില്‍ പരിശോധനക്കയച്ച സാംപിളുകളുടെ ഫലം നെഗറ്റീവായി. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോഴികള്‍ കൂട്ടമായി ചത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു.
പക്ഷിപ്പനിയാണോ എന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി സാംപിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനകള്‍ നടക്കുകയാണ്.