കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി തുറക്കുന്നു

കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വാതില്‍ തുറന്ന് കൂടുതല്‍ രാജ്യങ്ങള്‍.ശ്രീലങ്കയാണ് ഈ പട്ടികയില്‍ അവസാനം ഇടംപിടിച്ച രാജ്യങ്ങളിലൊന്ന്.ആസ്ട്രാസെനെക്ക, ഫൈസര്‍ ബയോന്‍ടെക്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്സിന് എടുത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ശ്രീലങ്കയിലേക്ക് നേരിട്ട് പോകുന്നതിന് മുമ്ബ് മുന്‍കൂട്ടി ടൂറിസ്റ്റ് വിസ എടുക്കേണ്ടതുണ്ട്. eta.gov.lk എന്ന വെബ്സൈറ്റ് വഴി വിസ ലഭിക്കും. വിസക്ക് അപേക്ഷിക്കുന്നതിന് മുമ്ബ്, ശ്രീലങ്കയിലെ ആദ്യത്തെ രണ്ട് ദിവസം താമസിക്കാന്‍ ത്രീ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടല്‍ റൂം ബുക്ക് ചെയ്യണം. വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി ഈ ഹോട്ടലിലേക്കാണ് പോകേണ്ടത്. ഫലം നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ.യാത്രക്കാര്‍ കോവിഡ് -19 ലോക്കല്‍ ട്രാവല്‍ ഇന്‍ഷുറന്‍സിനും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനും പണം നല്‍കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ഉണ്ടാകില്ല.