ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ നേരിട്ടെത്താം, ഈ മാസം അവസാനത്തോടെ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും
UAE

ദുബൈ: ( 22.08.2021) ഇന്‍ഡ്യന്‍ പാസ്‌പോര്‍ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു എ ഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്‍ഡ്യന്‍ പാസ്‌പോര്‍ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട് ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ യു എ ഇ പൗരന്മാര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്‍ഡ്യയ്ക്ക് പുറമെ നേപാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാന്‍ഡ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.
ഇന്‍ഡ്യയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു എ യില്‍ പ്രവേശിക്കാം എന്നാണ് യു എ ഇ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ യു എ ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒമ്ബതാം ദിവസവും പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം.
അതേസമയം ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെത്താന്‍ അനുമതി നല്‍കുമെന്ന് യു എ ഇ അറിയിച്ചു. നേരത്തെ പാകിസ്ഥാനില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.