പ്രശസ്ത കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

പ്രശസ്ത കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. 67 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. 2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എസ്.ബി.ടി സാഹിത്യപുരസ്‌കാരം, കെ.എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. .

ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

1954 ജൂണ്‍ 8ന് എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനനം.