'കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി, ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും'; സതീശന് മറുപടിയുമായി കെ വി തോമസ്

'കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി, ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും'; സതീശന് മറുപടിയുമായി കെ വി തോമസ്

കൊച്ചി: തന്നെ പരിഹസിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി കെ വി തോമസ്. സതീശൻ തന്നെ ഓർത്തു കരയണ്ട. കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി. കോൺ​ഗ്രസിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു. 

"എന്റെ പ്രവർത്തനം എങ്ങനെയായാലും ഞാൻ നടത്തുന്നുണ്ട്. വോട്ട് പിടിക്കാൻ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകും. കോൺഗ്രസിൽ  അസംതൃപ്തി ഉള്ള നിരവധി നേതാക്കൾ ഉണ്ട്.  സിപിഎമ്മിന്  എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം.  ഇടതുമുന്നണിയിലെ മറ്റു പാർട്ടികളിലും ആളുകൾ ചേക്കേറും.  തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് നല്ല വിജയസാധ്യത ഉണ്ട്". കെ വി തോമസ് പ്രതികരിച്ചു. 

'കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം' എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം.