കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി: ഭീതിയില്‍ നാട്ടുകാര്‍
kollam

കൊല്ലം: നാലംഗ സംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. കേരളപുരത്താണ് സംഭവം. നാലംഗ സംഘമെത്തി യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സുനില്‍ കുമാറിന്റെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുണ്ടറ പൊലീസിനെ വിവരമറിയിച്ചു. പൊലീസും ബന്ധുക്കളും ചേര്‍ന്നാണ് സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.
സുനില്‍ കുമാറിന്റെ കഴുത്തിലും മുതുകിലും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനില്‍ കുമാറിന്‍റെ വീട്ടില്‍ നിന്ന് നാലംഗ സംഘം ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.