പന്നിയങ്കര ടോൾ പിരിവ് ആരംഭിച്ചു, എഐവെഎഫ് പ്രതിഷേധം, പൊലീസ് ലാത്തി വീശി

തൃശൂർ: പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിലവിൽ വന്നു. ടോൾ പിരിവ് തുടങ്ങിയതോടെ അർധരാത്രി തന്നെ എഐവെഎഫ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധിച്ചു. ടോൾ പിരിക്കുന്നത് പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
ടോൾ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് ഇവർടോൾ പിരിവ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പൊലീസ് ലാത്തിവീശി. ടോൾ ബൂത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് തള്ളിക്കയറിയെങ്കിലും പൊലീസ് പണിപ്പെട്ട് ഇവരെ നീക്കി. ഇപ്പോഴും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.