എംപി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയും സുഹൃത്തും സുപ്രീംകോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
supreme court

ന്യൂഡല്‍ഹി: സുപ്രീംകോടതിക്ക് മുമ്ബില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുപി സ്വദേശിയായ യുവതിയും യുവാവും. തിങ്കളാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചു. ആത്മഹത്യക്ക് തൊട്ടുമുമ്ബ് യുവതിയുടേതായ ഫേസ്ബുക്ക് ലൈവ് വിഡിയോ പുറത്തുവിട്ടിരുന്നു. ബിഎസ്‌പി എം.പി അതുല്‍ റായ്ക്കെതിരെ യുവതി ബലാത്സംഗ പരാതി കൊടുത്തിരുന്നു. കേസില്‍ പൊലീസ് എം.പിയെ സഹായിക്കുകയാണെന്നായിരുന്നു ആരോപണം.
‘എനിക്കെതിരെ അവര്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജഡ്ജ് ഹാജരാകാന്‍ വിളിച്ചു. അവരെല്ലാം ആ കൂട്ടത്തിന്റെ ഭാഗമാണ്. ഞാനും എന്റെ സാക്ഷിയും ഇപ്പോള്‍ കുടുങ്ങി’ -അവര്‍ പറഞ്ഞു.
‘ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ വ്യാജ കേസുകളും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിക്കാന്‍ കഴിയും. ഇതാണ് യുപിയിലെ നിയമസംവിധാനം’ – തീ കൊളുത്തുന്നതിന് മുമ്ബ് യുവാവ് പറഞ്ഞു.
യുപിയിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി. 2019 ല്‍ എം.പി അതുല്‍ രാജിനെതിരെ ഇവര്‍ ബലാത്സംഗ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റായ് തടവിലാവുകയും ചെയ്തു. ഇതോടെ ജനനതീയതി സംബന്ധിച്ച് വ്യാജരേഖ ചമച്ചുവെന്ന് ചൂണ്ടിക്കാട്ടി 2020 നവംബറില്‍ അതുല്‍ റായ്യുടെ സഹോദരന്‍ യുവതിക്കെതിരെ വാരാണസി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിക്കെതിരെ വഞ്ചന, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയവ പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു .
അതെ സമയം ഏറെ സമയം പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചതോടെ യുവതിക്കെതിരെ വാരാണസിയിലെ പ്രാദേശിക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇരുവരും തീകൊളുത്തിയത് . യുവതിക്ക് 85 ശതമാനവും യുവാവിന് 65 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം .