ഫിഷിംഗ് യൂട്യൂബ് ചാനലിനൊപ്പം കഞ്ചാവ് കച്ചവടം; രണ്ട് ഇരകളെയും ആദ്യം കുടുക്കുന്നത് ഫ്രിയായി നല്കി; ഇരകളെ കാത്തിരുന്ന സനുപിനെ വലയില്‍ കുരുക്കി എക്സൈസും
youtube

സ്വന്തംലേഖകന്‍ തൃശൂര്‍: യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവിനെ പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറന്പില് സനൂപ്(32) എന്ന സാന്പാര് സനൂപിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനനും പാര്‍ട്ടിയും ചേര്‍ന്നു പിടികൂടിയത്. സനൂപ് ഫിഷിംഗ് സംബന്ധിച്ച ചാനല്‍ നടത്തുകയും സബ്സ്ക്രൈബേഴ്സ് ആയി വരുന്ന വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും മീന്‍പിടിത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലിപ്പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്കു വിളിച്ചുവരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടര്‍ന്നു സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണു ചെയ്തിരുന്നത്. ഇതിനായി പതിനായിരക്കണക്കിനു രൂപ വിലയുള്ള പത്തോളം ചൂണ്ടകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ചു യൂട്യൂബ് വഴി ആളുകളെ ആകര്‍ഷിപ്പിച്ച് മയക്കുമരുന്നു വ്യാപാരം നടത്തി വരികയായിരുന്നു. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്.…