നിപ: കുട്ടിയുടെ അമ്മയുടെ പനി കുറയുന്നു, ആര്‍ക്കും ഗുരുതര ലക്ഷണമില്ലെന്ന് മന്ത്രി

കോഴിക്കോട്: നിപ രോഗലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന 11 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആര്‍ക്കും ഗുരുതര സാഹചര്യമില്ല. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു.
251 പേരാണ് കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. എട്ട് പേരുടെ സാമ്ബിള്‍ പരിശോധനക്ക് പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.
സമ്ബര്‍ക്കപ്പട്ടികയിലെ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്ളത്. ഇവരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു.