ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.