പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്; പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിൽ വിവാദം തുടരുന്നു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ (hate speech)പേരിലെ കേസിൽ പിസി ജോർജിന്റെ (pc george)ജാമ്യം (bail)റദ്ദാക്കാൻ മേൽക്കോടതിയിലേക്ക്(higher court) നീങ്ങാൻ പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാൻ ആണ് നീക്കം. നിയമോപദേശം തേടി ആകും നടപടി.സർക്കാർ വാദം കേൾക്കാതെ ആണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതെ സമയം വിവാദമായ കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നതും ഇന്നും വിവാദം ആകും.പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. ജോർജിന്റെ കാര്യത്തിൽ സർക്കാരിനെ സംശയത്തിൽ നിർത്താൻ ആണ് പ്രതിപക്ഷ നീക്കം