പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി...

ദീര്‍ഘനാളായി കാന്‍സര്‍ ചികിത്സയിലായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു.
ഇക്കഴിഞ്ഞ മെയിലാണ് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെട്ടു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നു വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു.
സിനിമ - സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ ശ്രദ്ധനേടിയത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.