'സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതം'; വൈൽഡ് ലൈഫ് വാർഡൻ്റെ വെളിപ്പെടുത്തൽ

'സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതം'; വൈൽഡ് ലൈഫ് വാർഡൻ്റെ വെളിപ്പെടുത്തൽ

പാലക്കാട്: സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വനംവകുപ്പ്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. സ്വയമേവ ഉണ്ടായ തീപിടുത്തമല്ല ഉണ്ടായതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നത്. 

തലമുറകൾക്കുള്ള സ്വത്താണ് നശിപ്പിക്കുന്നതെന്നും, വകുപ്പിനോട് വിയോജിക്കുമ്പോഴും കാടു കത്തിക്കരുതെന്നുമാണ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉപദേശം. തീപ്പിടുത്തതിന് പിന്നിൽ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും സൈലന്‍റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡൻ പറയുന്നു. 

സൈലൻ്റ് വാലി ബഫർ സോണിലെ തീപിടുത്തത്തിൽ വനം മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. തീ പിടുത്തം മനുഷ്യനിർമ്മിതമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോർട്ട് തേടിയത്.