കേരള വിഎച്ച്‌എസ്‌ഇ, +2 ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും; ഫലങ്ങള്‍ ഈ വെബ്‌സൈറ്റുകളിലൂടെയും അറിയാം

കേരള വിഎച്ച്‌എസ്‌ഇ, +2 ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും; ഫലങ്ങള്‍ ഈ വെബ്‌സൈറ്റുകളിലൂടെയും അറിയാം

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇന്ന് പന്ത്രണ്ടാം ക്ലാസ് , വിഎച്ച്‌എസ്‌ഇ ഫലങ്ങള്‍ പ്രഖ്യാപിക്കും. ഫലം ഉച്ചകഴിഞ്ഞ് 3 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. Keralaresults.nic.in എന്ന website ദ്യോഗിക വെബ്‌സൈറ്റിലും ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സഫലത്തിലും (Saphalam) വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

Keralaresults.nic.in കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in, prd.kerala.gov.in, kerala.gov.in, results.kite.kerala.gov.in, keralapareekshabhavan.in എന്നിവവയിലും ഫലം പരിശോധിക്കാം.

വൈകുന്നേരം 4:00 മുതല്‍ 05 വ്യത്യസ്ത വെബ്‌സൈറ്റുകളിലും 02 മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. മൊത്തം 4.46 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ഫലം ലഭിക്കും. ബോര്‍ഡ് പരീക്ഷകളെ അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കുന്ന തിരഞ്ഞെടുത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു.