വീടില്ല, സ്കൂളിൽ വിടാൻ പോലും പണമില്ല, ഓട്ടിസം ബാധിച്ച മകളുമായി അലയുകയാണ് ഈ രക്ഷിതാക്കൾ

വീടില്ല, സ്കൂളിൽ വിടാൻ പോലും പണമില്ല, ഓട്ടിസം ബാധിച്ച മകളുമായി അലയുകയാണ് ഈ രക്ഷിതാക്കൾ

പാലക്കാട്: ഓട്ടിസം (Autism) ബാധിച്ച മകൾ രാത്രിയിൽ ശബ്ദമുണ്ടാക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് ഒന്നും രണ്ടുമല്ല പതിനൊന്ന് വാടക വീട് (Rent House) മാറേണ്ടി വന്ന ദുരിത കഥ പറയാനുണ്ട് കൌലത്തിനും അക്ബറലിക്കും. മകളെ സ്കൂളിൽ പറഞ്ഞയക്കാൻ വണ്ടിക്കൂലിക്ക് പോലും പെടാപാട് പെടുകയാണ് പാലക്കാട്ടെ ഈ കുടുംബം

ദൽഫക്ക് വയസ് 24 ആയി. സംസാരിക്കാനോ കാര്യങ്ങൾ തിരിച്ചറിയാനോ കഴിയില്ല. പ്രഥമിക ആവശ്യങ്ങൾക്ക് പോലും ഉമ്മ കൌലത്ത് ഒപ്പം വേണം. ഒന്നു കണ്ണ് തെറ്റിയാൽ ശരീരം കടിച്ച് മുറിക്കും. രാത്രിയിൽ മകൾ ശബ്ദമുണ്ടാക്കുന്നതാണ് മുന്പ് താമിസിച്ചിരുന്നിടങ്ങളിലെ അയൽവാസിളുടെ പ്രശ്നം.

ബസിന് പോകാൻ പണമില്ലാത്തതിനാൽ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമാണ് ദൽഫയെ സ്പെഷ്യൽ സ്കൂളിൽ വിടുന്നത്. അപ്പോഴും ഉമ്മ കൂടെ വേണം. പിതാവ് അക്ബറലി കൂലിപ്പണിയെടുത്താണ് കുടുംബം നോക്കുന്നത്. പ്രായമായതിന്റെ അവശതകളുണ്ട്. കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും സാന്പത്തിക പ്രയാസം മൂലം അക്ബറലി അത് ഉപേക്ഷിച്ചു. സ്വന്തമായൊരു വീട് വയക്കാനും മകളെ സുരക്ഷിതമായി വളർത്താനും സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

BANK ACCOUNT DETAILS

DALFA BY MNG KAULATH

D/O AKBAR ALI

STATE BANK OF INDIA

BRANCH: VICTORIA COLLEGE

ACCOUNT NO: 32251780304

IFSC: SBIN0012886