തൃക്കാക്കരയിൽ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി, സ്ഥാനാർഥികൾ ആരും താരമല്ല

തൃക്കാക്കരയിൽ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി, സ്ഥാനാർഥികൾ ആരും താരമല്ല

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്ന കാര്യം  പുറത്ത് പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്.സ്ഥാനാർഥികൾ ആരും താരമല്ല: സഭയാണ് താരം.കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. ലൗ ജിഹാദ് കേരളത്തിലും ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഒറ്റപ്പെട്ട സംഭവം ഉണ്ട്.അതിനെ തള്ളുന്നില്ല.കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.