പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ(Police) മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്.സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും അതിനാൽ ഷോക്കേറ്റാണ് രണ്ട് പേരും മരിച്ചതെന്നാണ് സംശയമെന്നും പാലക്കാട് എസ്പി അറിയിച്ചു. ഇന്നലെ രാത്രി 9:30 മുതലാണ് ഇരുവരെയും കാണാതായത്. ഡ്യൂട്ടിയിലുള്ളവരല്ല. മീൻ പിടിക്കാനോ മറ്റോ പാടത്തേക്കിറങ്ങിയതാകാമെന്നാണ് സംശയമെന്നും എസ് പി വിശദീകരിച്ചു.