മാധ്യമപ്രവർത്തകന്റെ ഭാര്യക്ക് മാത്രമായി അഭിമുഖം; എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിവാദത്തിൽ

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയെ പി.ആർ.ഒ.നിയമനത്തിനായുള്ള അഭിമുഖ പരീക്ഷ വിവാദത്തിൽ. മാധ്യമപ്രവർത്തകന്‍റെ ഭാര്യക്കുവേണ്ടി പ്രത്യേകം അഭിമുഖം നടത്തിയെന്നാണ് പരാതി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പി.കെ. ബിജുവിന്‍റെ നേതൃത്വത്തിൽ നടന്ന അഭിമുഖ പരീക്ഷയാണ് വിവാദത്തിലായത്.
96,000 രൂപ ശമ്പളത്തിന് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചത്. അപേക്ഷരിൽ നിന്നും 15 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതിൽ ഇക്കഴിഞ്ഞ വെള്ളയാഴ്ച നടന്ന അഭിമുഖ പരീക്ഷയിൽ അഞ്ചുപേർ പങ്കെടുത്തു. അടുത്ത ദിവസം അവധിയാരുന്നിട്ടും ഒരാള്‍ക്ക് വേണ്ടിമാത്രം പ്രത്യേകം അഭിമുഖം നടത്തിയെന്നാണ് ആക്ഷേപം. നവമാധ്യമങ്ങളിലെ സിപിഎം അനുകൂല നിലപാടും സ്വീകരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകൻെറ ഭാര്യയാണ് പ്രത്യേക അഭിമുഖത്തിൽ പങ്കെടുത്തത്. പ്രത്യേക അഭിമുഖത്തിനെതിരെ ആദ്യ ദിവസം അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർ പരാതിയുമായി എത്തിയിട്ടുണ്ട്. പി.കെ. ബിജുവിനെ കൂടാതെ സിപിഎം നേതവ് ഐ. സാജുവും, സർവകലാശായലയിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്നു. എന്നാൽ ഒരാള്‍ക്ക് വേണ്ടിമാത്രമായി അഭിമുഖം നടത്തിയിട്ടില്ലെന്ന പ്രചാരണം തെറ്റാണെന്ന് സർവ്വകലാശാലയുടെ വിശദീകരണം. 13ൻറ തുടർച്ചയായി 14നും അഭിമുഖമുണ്ടായിരുന്നു പക്ഷെ ഒരാള്‍ മാത്രമാണ് അന്നേ ദിവസം അഭിമുഖത്തിനായി എത്തിയത്. 5 മാസത്തിനകം പിഎസ്.സി വഴി നിയമനം നടത്താനിരിക്കുന്ന തസ്തിയിലേക്കുള്ള നിയമനം വിവാദമാക്കാനില്ലെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. അതേ സമയം രണ്ടാഴ്ച മുമ്പ് മറ്റൊരു ഇടത് അനുകൂലമാധ്യമ പ്രവർത്തകൻെറ ഭാര്യക്ക് കുസാറ്റിൽ ഉന്നത തസ്തികയിലേക്ക് നിയമനം നൽകിയതും വിവാദമായിരുന്നു.