കാവ്യാ മാധവൻ ഇന്ന് 2മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം; വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച്

കാവ്യാ മാധവൻ ഇന്ന് 2മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം; വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ(actress attack case) കാവ്യാ മാധവനോട് (kavya madhavan)ചോദ്യം ചെയ്യലിന് (questioning)ഹാജരാകൻ നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം ആവർത്തിച്ച വ്യക്തമാക്കിയിട്ടുണ്ട്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാൽ കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. അതേസമയം ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിലാകാൻ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്