125 പവൻ ആഭരണങ്ങളുമായി നവവധു കാമുകനോടൊപ്പം ഒളിച്ചോടി

125 പവൻ ആഭരണങ്ങളുമായി നവവധു കാമുകനോടൊപ്പം  ഒളിച്ചോടി

കാസർകോട് : നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിൻറെ വീട്ടിൽനിന്ന് കാമുകനോടൊപ്പം ഒളിച്ചോടി. കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസിൽ ബന്ധുക്കളുടെ പരാതിയുള്ളത്.

അതിരാവിലെ ഭർത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി കാമുകനോടൊപ്പം കയറി പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ s I പറഞ്ഞു.