കോവിഡ് മരണം: കേരളം ഇന്ത്യയിൽ 2–ാമത്!

രാജ്യത്തു കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് ഇപ്പോൾ കേരളം.
നവംബർ 26 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 39,125 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരുഘട്ടത്തിൽ മരണനിരക്കു കാര്യമായി കുറച്ചതിന് ഏവരുടെയും കയ്യടി നേടിയ സംസ്ഥാനമാണ് കേരളം. എന്നാൽ, കോവിഡ് മരണനിരക്ക് പിടിച്ചുനിർത്തുന്നതിൽ കേരളം വിജയിച്ചില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ ഗുരുതര വീഴ്ചകളും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അനൗദ്യോഗികമായി പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നത്.
അതായതു ശരിയായ മരണക്കണക്ക് യഥാസമയം പുറത്തുവിടാൻ കേരളത്തിനു കഴിയുന്നില്ല. ഒന്നുകിൽ യഥാസമയം കോവിഡ് മരണം സ്ഥിരീകരിക്കാൻ കേരളത്തിൽ സംവിധാനമില്ല. അല്ലെങ്കിൽ, കേരളം മനഃപൂർവം കോവിഡ് മ.മറച്ചുവയ്ക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പു മറുപടി പറേയണ്ട ഈ ചോദ്യത്തിൽ കേരളത്തെ സംശയനിഴലിൽ നിർത്തിയിരിക്കുകയാണു കേന്ദ്ര സർക്കാർ.
മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്-1,40,857.കേരളത്തിൽ യഥാസമയം മരണം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനത്തിലെ അപര്യാപ്തതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മരണമായി പ്രഖ്യാപിക്കാൻ ബന്ധുക്കൾ നൽകുന്ന അപ്പീൽ മാത്രമല്ല, 2020 മാർച്ച് മുതൽ ഇക്കഴിഞ്ഞ ജൂൺ വരെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
കൂട്ടിച്ചേർത്തതു കൂടിയാകുമ്പോൾ, കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാകും. നവംബർ 25 വരെയുള്ള കണക്ക് പ്രകാരം ഈ മാസം രാജ്യത്തു സ്ഥിരീകരിച്ച ആകെ കേസുകളിൽ 56.6 ശതമാനവും കേരളത്തിൽ നിന്നാണ്. മരണം 77.4 ശതമാനവും. ഒക്ടോബറിലും സമാനമായിരുന്നു സ്ഥിതി– 55.6% കേസുകളും 64.7% മരണവും. കേരളത്തിൽ, ആകെ 39,125. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം.