എഫ്സിഐ ജീവനക്കാരി ഗോഡൗണിൽ മരിച്ച നിലയിൽ...

എഫ്സിഐ ജീവനക്കാരി ഗോഡൗണിൽ മരിച്ച നിലയിൽ...

കോട്ടയം ∙ ചിങ്ങവനം എഫ്സിഐയിലെ  ക്വാളിറ്റി കൺട്രോളർ ഗോഡൗണിലെ  മുറിയിൽ മരിച്ചനിലയിൽ. ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. 

മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ  ്ഭാര്യ  എം.എസ്.നയനയെയാണ് (32) ഇന്നലെ രാത്രി ഏഴരയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്...

ഇൻക്വസ്റ്റ്നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും...