പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കോയമ്പത്തൂർ വിമാനത്താവളത്തില്‍ തോക്കുമായി പിടിയില്‍

പാലക്കാട്: പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടികൂടി. കെ.എസ്.ബി.എ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നു പിടികൂടി. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്