ഒരു മടിയുമില്ല, കച്ചവടം കൂട്ടാനല്ല ഞാന്‍ കടയില്‍ നില്‍ക്കുന്നത്; ഹോട്ടല്‍ സപ്ലൈയറായ ആര്‍ദ്ര പറയുന്നു

അരൂർ മാർക്കറ്റിന് എതിർഭാഗത്തായി ഒരു കുഞ്ഞ് ഹോട്ടലുണ്ട്. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തുന്നവർക്ക് ഓടി നടന്ന് ഭക്ഷണം വിളമ്പുന്നത് ഒരു ഇരുപത്തിയെട്ടുകാരിയാണ്, പേര് ആർദ്ര അപ്പുക്കുട്ടൻ. പക്ഷേ, ഈ സപ്ലൈയർക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ. ആർദ്രയാകും. ഹോട്ടലിലേയും പിഎച്ച്ഡിയുടേയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആർദ.

ഒരു മടിയുമില്ല, കച്ചവടം കൂട്ടാനല്ല ഞാന്‍ കടയില്‍ നില്‍ക്കുന്നത്; ഹോട്ടല്‍ സപ്ലൈയറായ ആര്‍ദ്ര പറയുന്നു

അരൂർ മാർക്കറ്റിന് എതിർഭാഗത്തായി ഒരു കുഞ്ഞ് ഹോട്ടലുണ്ട്. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തുന്നവർക്ക് ഓടി നടന്ന് ഭക്ഷണം വിളമ്പുന്നത് ഒരു ഇരുപത്തിയെട്ടുകാരിയാണ്, പേര് ആർദ്ര അപ്പുക്കുട്ടൻ. പക്ഷേ, ഈ സപ്ലൈയർക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ. ആർദ്രയാകും. ഹോട്ടലിലേയും പിഎച്ച്ഡിയുടേയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആർദ്ര.

രാവിലെ എത്തും കടയിൽ

പ്ലസ് ടു കഴിഞ്ഞ സമയത്താണ് അച്ഛൻ കട തുടങ്ങുന്നത്. രാവിലെ 6.30-ഓടുകൂടി കടയിലേക്കെത്തും. വെള്ളപ്പം ഉണ്ടാക്കൊനൊക്കെ സഹായിക്കും. പിന്നെ ഇവിടെ വരുന്നവർക്ക് ഭക്ഷണം വിളമ്പി നൽകും. ഒമ്പത് മണിയൊക്കെ ആകുമ്പോഴേക്കും ഞാൻ കോളേജിലേക്കും അനുജൻ സ്കൂളിലേക്കും പോകും. പിന്നീട് അച്ഛനും അമ്മയും കൂടി തന്നെയാണ് കടയിലെ കാര്യങ്ങളെല്ലാം നോക്കാറുള്ളത്. കടയിൽ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഞങ്ങളും കഴിക്കാറുള്ളത്. നല്ല വൃത്തിയുള്ള ഭക്ഷണം തന്നെ കടയിൽ വരുന്നവർക്ക് നൽകണമെന്ന നിർബന്ധമുണ്ട് അച്ഛന്. പിന്നീടാണ് സഹായത്തിനായി ജോലിക്കാരെയൊക്കെ നിർത്തിയത്. ആരൊക്കെ ഉണ്ടായാലും ഞങ്ങളെല്ലാവരും എപ്പോഴും കടയിൽ കാണും. വീട് പോലെ തന്നെയാണ് ഈ കട എനിക്ക്.

പെൺകുട്ടി എന്ന നിലയിൽ കടയിൽ നിൽക്കുന്നതുകൊണ്ട് പലരും മോശമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു ദിവസം കടയിൽ വന്നൊരാൾ ഞാൻ വിളമ്പി കൊണ്ടിരിക്കുമ്പോൾ കടയിൽ ആള് കയറാൻ വേണ്ടിയാണ് പെൺകുട്ടികളെ വിളമ്പാൻ പിടിച്ചു നിർത്തിയിരിക്കുന്നതെന്ന് പറഞ്ഞു. ഞാൻ വിളമ്പി കൊടുക്കുമ്പോൾ ഞാൻ കേൾക്കുന്ന രീതിയിൽ തന്നെ അവർ പറയുകയായിരുന്നു. അത് കേട്ടപ്പോൾ തന്നെ എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞു. അകത്ത് ചായ എടുക്കുകയായിരുന്ന അമ്മയോട് ഞാൻ ഇത് പറഞ്ഞു. അമ്മ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഞാൻ എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഇത് കേട്ടപ്പോൾ ഇത്തിരി വിഷമം തോന്നിയെങ്കിലും ഞാൻ അത് മറക്കുകയായിരുന്നു. ഇതുപോലുള്ള കുത്തുവാക്കുകൾ ഇപ്പോൾ കേട്ടാലും അതൊന്നും ശ്രദ്ധിക്കാറില്ല. 'പെൺകുട്ടി ആയതുകൊണ്ട് വീട്ടിൽ ഇരിക്കാതെ നിന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു' എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. കടയിൽ നിൽക്കുന്നതുകൊണ്ടോ ഭക്ഷണം വിളമ്പി കൊടുക്കുന്നതുകൊണ്ടോ ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

Mathrubhumi

Top Stories|Trending|Specials|Videos| More

ഒരു മടിയുമില്ല, കച്ചവടം കൂട്ടാനല്ല ഞാന്‍ കടയില്‍ നില്‍ക്കുന്നത്; ഹോട്ടല്‍ സപ്ലൈയറായ ആര്‍ദ്ര പറയുന്നു

# അമൃത എ.യു

15 Nov 2021, 04:52 PM IST

phd student ardra hotel supplier ardra inspiring girl story

ആര്‍ദ്ര | ഫോട്ടോ: ഷഹീർ സി.എച്ച്

അരൂർ മാർക്കറ്റിന് എതിർഭാഗത്തായി ഒരു കുഞ്ഞ് ഹോട്ടലുണ്ട്. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തുന്നവർക്ക് ഓടി നടന്ന് ഭക്ഷണം വിളമ്പുന്നത് ഒരു ഇരുപത്തിയെട്ടുകാരിയാണ്, പേര് ആർദ്ര അപ്പുക്കുട്ടൻ. പക്ഷേ, ഈ സപ്ലൈയർക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ. ആർദ്രയാകും. ഹോട്ടലിലേയും പിഎച്ച്ഡിയുടേയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആർദ്ര.

രാവിലെ എത്തും കടയിൽ

പ്ലസ് ടു കഴിഞ്ഞ സമയത്താണ് അച്ഛൻ കട തുടങ്ങുന്നത്. രാവിലെ 6.30-ഓടുകൂടി കടയിലേക്കെത്തും. വെള്ളപ്പം ഉണ്ടാക്കൊനൊക്കെ സഹായിക്കും. പിന്നെ ഇവിടെ വരുന്നവർക്ക് ഭക്ഷണം വിളമ്പി നൽകും. ഒമ്പത് മണിയൊക്കെ ആകുമ്പോഴേക്കും ഞാൻ കോളേജിലേക്കും അനുജൻ സ്കൂളിലേക്കും പോകും. പിന്നീട് അച്ഛനും അമ്മയും കൂടി തന്നെയാണ് കടയിലെ കാര്യങ്ങളെല്ലാം നോക്കാറുള്ളത്. കടയിൽ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഞങ്ങളും കഴിക്കാറുള്ളത്. നല്ല വൃത്തിയുള്ള ഭക്ഷണം തന്നെ കടയിൽ വരുന്നവർക്ക് നൽകണമെന്ന നിർബന്ധമുണ്ട് അച്ഛന്. പിന്നീടാണ് സഹായത്തിനായി ജോലിക്കാരെയൊക്കെ നിർത്തിയത്. ആരൊക്കെ ഉണ്ടായാലും ഞങ്ങളെല്ലാവരും എപ്പോഴും കടയിൽ കാണും. വീട് പോലെ തന്നെയാണ് ഈ കട എനിക്ക്.

പെൺകുട്ടി എന്ന നിലയിൽ കടയിൽ നിൽക്കുന്നതുകൊണ്ട് പലരും മോശമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു ദിവസം കടയിൽ വന്നൊരാൾ ഞാൻ വിളമ്പി കൊണ്ടിരിക്കുമ്പോൾ കടയിൽ ആള് കയറാൻ വേണ്ടിയാണ് പെൺകുട്ടികളെ വിളമ്പാൻ പിടിച്ചു നിർത്തിയിരിക്കുന്നതെന്ന് പറഞ്ഞു. ഞാൻ വിളമ്പി കൊടുക്കുമ്പോൾ ഞാൻ കേൾക്കുന്ന രീതിയിൽ തന്നെ അവർ പറയുകയായിരുന്നു. അത് കേട്ടപ്പോൾ തന്നെ എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞു. അകത്ത് ചായ എടുക്കുകയായിരുന്ന അമ്മയോട് ഞാൻ ഇത് പറഞ്ഞു. അമ്മ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഞാൻ എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഇത് കേട്ടപ്പോൾ ഇത്തിരി വിഷമം തോന്നിയെങ്കിലും ഞാൻ അത് മറക്കുകയായിരുന്നു. ഇതുപോലുള്ള കുത്തുവാക്കുകൾ ഇപ്പോൾ കേട്ടാലും അതൊന്നും ശ്രദ്ധിക്കാറില്ല. 'പെൺകുട്ടി ആയതുകൊണ്ട് വീട്ടിൽ ഇരിക്കാതെ നിന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു' എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. കടയിൽ നിൽക്കുന്നതുകൊണ്ടോ ഭക്ഷണം വിളമ്പി കൊടുക്കുന്നതുകൊണ്ടോ ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയത് പോലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ്. ഇതുവരേയും അച്ഛനും അമ്മയും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. വിവാഹമല്ല ആദ്യം വിദ്യാഭ്യാസമാണ് വേണ്ടത് എന്ന നിലപാടുകാരാണ് രണ്ട് പേരും. ആദ്യം പഠിച്ചൊരു ജോലി വാങ്ങണം, സ്വന്തം കാലിൽ നിൽക്കണം എന്നാണ് അവർ എപ്പോഴും പറയാറുള്ളത്. കഴിയുന്ന രീതിയിൽ വീട്ടുകാരെ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം. പല കുടുംബത്തിലും അച്ഛനും അമ്മക്കും മാത്രമായി ആ കുടുംബത്തെ കൊണ്ട് പോകാൻ സാധിക്കില്ല, അപ്പോൾ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്ത് കൊടുക്കണം- ആർദ്ര പറയുന്നു

ഒരു വർഷം കൂടി കഴിഞ്ഞാൽ ഡോക്ടർ

കുസാറ്റ് ക്യാമ്പസിൽ മറൈൻ ബയോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ഡോക്ടറേറ്റ് നേടും. 2017-ലാണ് ആർദ്ര പിഎച്ച്ഡിക്ക് ചേർന്നത്. 2023-ൽ തീസിസ് സമർപ്പിക്കണം.