അര്‍ധ അതിവേഗ തീവണ്ടിയായ കെ-റെയിലിന്റെ പരിപാലനത്തിന് ഒരുവര്‍ഷത്തെ ചെലവ് 542 കോടി
അര്‍ധ അതിവേഗ തീവണ്ടിയായ കെ-റെയിലിന്റെ പരിപാലനത്തിന് ഒരുവര്‍ഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയില്‍ പറയുന്നു. കോച്ചിന്റെയും പാളത്തിന്റെയും അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, എന്നിവ ഉള്‍പ്പെടെയാണിത്. പത്തുവര്‍ഷത്തിനുശേഷം 694 കോടി രൂപയായി ചെലവ് ഉയരും. ആദ്യഘട്ടത്തില്‍ 3384 ജീവനക്കാരെ നേരിട്ടും 1516 പേരെ പരോക്ഷമായും നിയമിക്കേണ്ടിവരും. 2025-26-ല്‍ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നുവെന്നും വിശദപദ്ധതിരേഖ പറയുന്നു.