കെ റെയില്‍ വിഷയത്തില്‍ സംഘടനയെ സര്‍ക്കാരും സിപിഎമ്മും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി

കെ റെയില്‍ വിഷയത്തില്‍ സംഘടനയെ സര്‍ക്കാരും സിപിഎമ്മും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി. കെ -  റെയില്‍ വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമി ഇതുവരെ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ നിലപാട് പ്രഖ്യാപിക്കും മുന്‍പേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘടനയെ വിമര്‍ശിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്‌മാന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ വിശകലനം ചെയ്ത ശേഷമേ ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കൂവെന്നും എസ്.ഡി.പി.ഐയുമായി ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു  ബന്ധവുമില്ലെന്നും മതകൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഇതെല്ലാം തിരുത്തപ്പെടേണ്ടതാvണെന്നും മുജീബ് റഹ്‌മാന്‍ പാലക്കാട് പറഞ്ഞു.