തിരുവനന്തപുരം,എറണാകുളം,പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം(thiruvananthapuram) , എറണാകുളം(ernakulam) , പാലക്കാട്(palakkad), തൃശൂർ(thrissur) , മലപ്പുറം(malappuram) , കോഴിക്കോട്(kozhikkod) എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് (moderate rain fall)സാധ്യത ഉണ്ട്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.
ഇതിനിടെ തൃശൂരിൽ മഴ തുടരുകയാണ്.പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങും. പകൽ വെടിക്കെട്ടിൽ തീരുമാനം 8 ന് ശേഷം ആയിരിക്കും എടുക്കുക.മഴ തുടർന്നാൽ വെടിക്കെട്ട് അനിശ്ചിതത്വത്തിലാവും
അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായ മഴ പെയ്തു. തീക്കോയി, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു .പുലർത്തെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങൾ ഇല്ല
തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.