ഇപ്പോള്‍ മഹ്‍സൂസില്‍ പങ്കെടുക്കൂ, മില്യനയറായി പെരുന്നാള്‍ ആഘോഷിക്കൂ

ദുബൈ: സ്വന്തം ജീവിതത്തിലും പ്രിയപ്പെട്ടവരുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ തേടുന്നവര്‍ക്ക്, ജീവിതം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്‍തമായ അവസരങ്ങളൊരുക്കുന്ന യുഎഇയിലെ ആദ്യത്തെ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‍സൂസിലൂടെ, സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കാന്‍ അവസരം. ഒരു മില്യനയറാവുകയെന്നതാണ് നിങ്ങളുടെ എക്കാലത്തെയും സ്വപ്‍നമെങ്കില്‍, അതിലേക്ക് നിങ്ങള്‍ മഹ്‍സൂസിലെ ഒരു നറുക്കെടുപ്പ് മാത്രം അകലെയാണിപ്പോള്‍.
ഈ പെരുന്നാളിന് ഒരു മില്യനയറാവാന്‍ അവസരം ലഭിക്കുന്നതിന് പുറമെ ഒരു ഭാഗ്യവാന്, 5.6 ലിറ്റര്‍ എഞ്ചിനോടു കൂടിയ പുതിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 കാര്‍ സമ്മാനമായി നേടാനാവുന്ന എക്സ്ക്ലൂസീവ് മെഗാ റാഫിള്‍ ഡ്രോയും ഇത്തവണയുണ്ട്. പുണ്യമാസമായ റമദാനില്‍ മഹ്‍സൂസില്‍ പങ്കെടുക്കുന്ന എല്ലാവരും റമദാന്‍ മെഗാ റാഫിള്‍ ഡ്രോയിലും സ്വമേധയാ പങ്കാളികളാവും.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥമുള്ള മഹ്‍സൂസ് വഴി ഇതുവരെ 190,000,000 ദിര്‍ഹത്തിലധികം വരുന്ന തുകയാണ് പ്രൈസ് മണിയായി നല്‍കിയിട്ടുള്ളത്. 22 മില്യനയര്‍മാരെ സൃഷ്‍ടിച്ചതിന് പുറമെ നറുക്കെടുപ്പില്‍ പങ്കെടുത്ത മറ്റ് 160,000 പേരെ ധനികരാക്കി മാറ്റുകയും ചെയ്‍തു. ഒപ്പം പങ്കാളികളായ സന്നദ്ധ സംഘടനകള്‍ വഴി സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.മഹ്‍സൂസില്‍ എങ്ങനെ പങ്കെടുക്കാം?
അടുത്ത മില്യനയറായി മാറുന്നതിന് https://www.mahzooz.ae/en എന്ന വെബ്‍സൈറ്റില്‍ പ്രവേശിച്ച് ഒരു അക്കൗണ്ട് സൃഷ്‍ടിക്കുകയാണ് ആദ്യം വേണ്ടത്. ശേഷം Buy Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‍ത് 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങണം. ഇത് മഹ്‍സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തും. ശേഷം അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും 10,000,000 ദിര്‍ഹം ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയിലേക്കുള്ള ഓരോ എന്‍ട്രി വീതം ലഭിക്കും. കൂടുതല്‍ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുക വഴി വിജയിയാവാനുള്ള നിങ്ങളുടെ സാധ്യതകള്‍ ഇരട്ടിപ്പിക്കുകയും ചെയ്യാം
10 മില്യന്‍ ദിര്‍ഹം സമ്മാനമായി ലഭിക്കുന്നതെങ്ങനെ?
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകളും നറുക്കെടുക്കുന്ന അഞ്ച് സംഖ്യകളും ഒന്നു തന്നെയായാല്‍ ഗ്രാന്റ് പ്രൈസ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത നാല് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി യോജിച്ചു വരുന്നതെങ്കില്‍ ഒരു മില്യന്‍ ദിര്‍ഹം സമ്മാനമായി ലഭിക്കും. ഈ സമ്മാനത്തുക, നാല് സംഖ്യകളും യോജിച്ചുവരുന്ന എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കുകയായിരിക്കും ചെയ്യുന്നത്. നിങ്ങള്‍ തെരഞ്ഞെടുത്ത മൂന്ന് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി യോജിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് 350 ദിര്‍ഹമായിരിക്കും ലഭിക്കുക.
മറ്റെന്തൊക്കെയാണ് സമ്മാനങ്ങള്‍?
35 ദിര്‍ഹം ചെലവഴിച്ച് നേടുന്ന ഗ്രാന്റ് ഡ്രോയിലേക്കുള്ള എന്‍ട്രിയോടൊപ്പം തന്നെ ഒരു റാഫിള്‍ ഡ്രോയില്‍ കൂടി നിങ്ങള്‍ സ്വമേധയാ പങ്കാളിയാക്കപ്പെടും. ഇതിലൂടെ മൂന്ന് ഭാഗ്യവാന്മാര്‍ക്ക് 100,000 ദിര്‍ഹം വീതമുള്ള ഉറപ്പുള്ള സമ്മാനങ്ങളായിരിക്കും ലഭിക്കുക. ഇതിലൊരാളായി മാറാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. തീര്‍ന്നില്ല, ചെറിയ പെരുന്നാള്‍ ആഘോഷം കൂടുതല്‍ പൊലിമയുള്ളതാക്കാനായി ഒരു എക്സ്ക്ലൂസീവ് മെഗാ റാഫിള്‍ ഡ്രോയും ഇത്തവണ മഹ്‍സൂസ് ഒരുക്കുകയാണ്. ഇതില്‍ വിജയിയാവുന്ന ഒരു ഭാഗ്യവാന് 5.6 ലിറ്റര്‍ എഞ്ചിനോടു കൂടിയ പുതിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 കാര്‍ സമ്മാനമായി ലഭിക്കും. പുണ്യമാസമായ റമദാനില്‍ മഹ്‍സൂസില്‍ പങ്കെടുക്കുന്ന എല്ലാവരും റമദാന്‍ മെഗാ റാഫിള്‍ ഡ്രോയില്‍ സ്വമേധായാ പങ്കാളികളാവും.
എവിടെവെച്ച് എപ്പോഴാണ് നറുക്കെടുപ്പ് നടക്കുന്നത്?
ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്‍ഡി, മലയാളി മോഡലും അവതാരകയുമായ ഐശ്വര്യ അജിത്, എമിറാത്തി അവതാരകരായ അലി അല്‍ ഖാജ, മൊസ അല്‍ അമീരി എന്നിവര്‍ അവതരിപ്പിക്കുന്ന പ്രതിവാര നറുക്കെടുപ്പുകള്‍ ദുബൈയിലെയും അബുദാബിയിലെയും മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നിന്ന് എല്ലാ ശനിയാഴ്‍ചയും രാത്രി ഒന്‍പത് മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. https://www.mahzooz.ae/en എന്ന വെബ്‍സൈറ്റിലൂടെയും ഫേബ്‍ബുക്കിലെയും യുട്യൂബിലെയും @MyMahzooz പേജുകള്‍ വഴിയും നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം കാണാനാവും. 2022 ഏപ്രില്‍ 30 ശനിയാഴ്‍ച രാത്രി നടക്കാനിരിക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക നറുക്കെടുപ്പും നടക്കും. ഇതില്‍ വിജയിയാവുന്ന ഭാഗ്യവാന് 5.6 ലിറ്റര്‍ എഞ്ചിനോടു കൂടിയ പുതിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 കാര്‍ പെരുന്നാള്‍ സമ്മാനമായി ലഭിക്കും.