പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

പാലക്കാട്: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര വാഹന യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് ,  ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
 
ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.