സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്; ശ്രീനിവാസൻ വധക്കേസിൽ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ

പാലക്കാട് :പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് (popular front)പ്രവർത്തകൻ സുബൈർ(subair) വധക്കേസിലെ (murder case)പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നതും ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
ഇതിനിടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ കൊലയാളി സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.കേസിൽ 13 പേരെ അറസ്റ്റ് ചെയ്തെതെങ്കിലും കൊലയാളി സംഘത്തിലെ ആറു പേരിൽ മൂന്നു പേർ മാത്രമാണ് പിടിയിലായത്.