'അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ല'; രാഹുൽ ഗാന്ധിക്ക് ട്വിറ്ററിന്റെ മറുപടി

'അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ല'; രാഹുൽ ഗാന്ധിക്ക് ട്വിറ്ററിന്റെ മറുപടി

ദില്ലി: പരാതി ഉന്നയിച്ച കോൺ​ഗ്രസ് (Congress)  നേതാവ് രാഹുൽ ​ഗാന്ധിക്ക് (Rahul Gandhi)  മറുപടിയുമായി ട്വിറ്റർ (Twitter) . അഭിപ്രായ സ്വാതന്ത്ര്യത്തിന്  തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റർ വക്താവ് രാഹുലിന് മറുപടി നൽകി. എന്നാൽ ട്വിറ്ററിൻ്റെ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി  രാഹുൽ ഗാന്ധി ട്വിറ്റർ സി ഇ ഒക്ക് പരാതി നൽകിയിരുന്നു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കാൻ ട്വിറ്റർ നീക്കം നടത്തുന്നു എന്ന് രാഹുൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഹുൽ‌ ട്വിറ്റർ സിഇഒയ്ക്ക് കത്ത് നൽകിയത്.