രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി
രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിരമിച്ച സൈനികന്റെ മകനാണ് താനെന്നും, അങ്ങനെയുള്ളവര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല കേരളത്തിലുണ്ടാകുന്ന ഇത്തരം പ്രവണതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ത്യാഗത്തെ അപകീര്‍ത്തിപ്പെടുന്നതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.