സൈനികർക്ക് നൂറ് ദിവസം കുടുംബവുമായി ചിലവഴിക്കുവാൻ ഉള്ള അവസരം ഒരുക്കുമെന്ന് : ആഭ്യന്ദ്രമന്ത്രി അമിത് ഷാ

വര്‍ഷത്തില്‍ നൂറു ദിവസം സൈനികര്‍ക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ജീവിതത്തിന്റെ സുവര്‍ണ കാലം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജവാന് കുടുംബവുമൊത്തു കഴിയാന്‍ സമയം ഒരുക്കേണ്ടതു സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.