വാക്സിന്‍ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്ബര്‍ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ച പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് നാട്ടുകാര്‍ തല്ലി

വാക്സിന്‍ എടുക്കുന്നതിനിടെ നഴ്സിന്റെ നമ്ബര്‍ വാങ്ങി; നിരന്തരം അശ്ലീല സന്ദേശമയച്ച പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് നാട്ടുകാര്‍ തല്ലി

ബെംഗളൂരു: നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.

രണ്ടാഴ്ച മുമ്ബ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്ബര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്ബില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്ബര്‍ വാങ്ങിയത്.