ഈ വര്‍ഷം ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത്; നിസാരമായി തള്ളിക്കളയരുത്, ബാബ വാങ്കയുടെ ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം കിറുകൃത്യം

ഈ വര്‍ഷം ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത്; നിസാരമായി തള്ളിക്കളയരുത്, ബാബ വാങ്കയുടെ ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം കിറുകൃത്യം

ന്യൂഡല്‍ഹി: ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായതോടെ ബാബ വാങ്കയുടെ പുതിയ പ്രവചനങ്ങളറിയാന്‍ കാത്തിരിക്കുകയാണ്‌ ഇന്ത്യക്കാര്‍. പുതുവര്‍ഷം പിറന്നതിന് പിന്നാലെ ഈ വര്‍ഷം ലോകം നേരിടാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച്‌ ബാബ വാങ്ക നടത്തിയ പ്രവചനങ്ങളും പുറത്തു വന്നിരിക്കുകയാണ്.ഈ വര്‍ഷം ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. വ്യാപകമായ കൃഷി നാശത്തിനും ദാരിദ്ര്യത്തിലേക്കും അത് വഴിവയ്‌ക്കും. കടുത്ത ഉഷ്‌ണത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്നാണ് മറ്റൊരു പ്രവചനം. ഏതാണ്ട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കും എന്നും പറഞ്ഞിട്ടുണ്ട്.എന്തായാലും വെര്‍ച്വല്‍ റിയാലിറ്റിയുടെ സാദ്ധ്യതകള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന വര്‍ഷവും ഇതുതന്നെയായിരിക്കുമെന്നാണ് വാങ്കയുടെ പ്രവചനങ്ങളെ കുറിച്ച്‌ ഈ രംഗത്തെ വിദഗ്ദ്ധര്‍ നടത്തുന്ന വ്യാഖ്യാനം. അതേസമയത്ത്, ലോകത്ത് പുതിയ വൈറസിനെ വീണ്ടും കണ്ടെത്തുമെന്നും സുനാമിയുണ്ടാകുമെന്നൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്. കൊവിഡ് വൈറസില്‍ പെട്ട് ജനജീവിതം ബുദ്ധിമുട്ടുമ്ബോഴും പിന്നാലെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയില്‍ നിന്നും കണ്ടെത്തും. അതും ജനങ്ങളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കും.ലോകമെങ്ങും കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്യും. ജലക്ഷാമം ഉണ്ടാകുന്നതിന് പുറമേ നദികളില്‍ മലിനീകരണത്തോത് ഉയരുകയും ചെയ്യും. ദാഹജലത്തിന്‌വേണ്ടി മനുഷ്യരും മൃഗങ്ങളും അലയുമെന്നാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്. 2004ലെ സുനാമിയെ കുറിച്ച്‌ അവര്‍ പ്രവചിച്ചത് സത്യമായിരുന്നു. ഈ വര്‍ഷവും ചില ഏഷ്യന്‍ രാജ്യങ്ങളിലും ആസ്‌ട്രേലിയയിലും വന്‍വെള്ളപ്പൊക്കമുണ്ടാവുകയും നൂറുക്കണക്കിന് മനുഷ്യര്‍ മരണപ്പെട്ടേക്കുമെന്നും പ്രവചനമുണ്ട്.2022ല്‍ 'ഔമുവാമുവ' എന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികളെ അയയ്‌ക്കുമെന്നും 2017ല്‍ ഇത് ഭൂമിയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം, ഡയാന രാജകുമാരിയുടെ മരണം, സുനാമി, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം തുടങ്ങിയവയെല്ലാം ബാബ വാങ്ക അന്നേ പ്രവചിച്ച കാര്യങ്ങളാണ്.പന്ത്രണ്ടാം വയസില്‍ ഒരു ചുഴലിക്കാറ്റില്‍ പെട്ടാണ് വാങ്കയുടെ കാഴ്ചശക്തി നഷ്‌ടമാകുന്നത്. അതിനുശേഷമാണ് വാങ്കയ്‌ക്ക് പ്രവചനം നടത്താനുള്ള പ്രത്യേക സിദ്ധി ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.