ബി ദ വാരിയര്‍ കാമ്ബയിന്‍; ലോഗോ പ്രകാശനം ചെയ്തു
be the warrior

കോട്ടയം: കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ബി ദ വാരിയര്‍ കാമ്ബയിനിന്‍റെ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കാമ്ബയിനിന്‍റെ സംസ്ഥാനതല പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.
യഥാസമയം വാക്‌സിന്‍ സ്വീകരിച്ച്, മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ച് ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറി കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകു എന്നതാണ് കാമ്ബയിനിന്‍റെ മുദ്രാവാക്യം.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ഡോ. അജയ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.