ഭാര്യയുടെ ചിതയില്‍ ചാടി 65കാരന്‍ മരിച്ചു
odisha

ഭവാനിപട്ന (ഒഡിഷ): ഭാര്യയുടെ ചിതയില്‍ ചാടി 65കാരന്‍ മരിച്ചു. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാല്‍ജോദിലെ ഗോലമുണ്ടിയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് മുന്‍ സമിതി അംഗമായ നിലാമനി സബര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്ബറിെന്റ ചിതയിലേക്കു ചാടുകയായിരുന്നു.
സംസ്കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാന്‍ പോയ സമയത്താണ് നിലാമനി സബര്‍ ചിതയിലേക്ക് എടുത്തുചാടിയത്. തല്‍ക്ഷണം മരിച്ചു. ഭാര്യയുടെ വിയോഗത്തിെന്റ ദുഃഖാധിക്യത്താല്‍ അദ്ദേഹം തീയിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.