ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്, ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയില്‍
crime

ഉത്തര്‍പ്രദേശ്: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഓഗസ്റ്റ് 13 നാണ് ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ചത്. ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. സത്യപാല്‍ എന്ന യുവാവാണ് ഭാര്യ സഞ്ജു(32) ന്റെ മേല്‍ തിളച്ചവെള്ളമൊഴിച്ചത്.
2013 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞ് ജനിച്ചത്. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഭര്‍ത്താവ് കടുത്ത ദേഷ്യത്തിലായിരുന്നു.
മാതാപിതാക്കളില്‍ നിന്നും 50,000 രൂപ ആവശ്യപ്പെടാനും ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.