അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളെയും, സിഖുകാരെയും ഇന്ത്യയിലെത്തിക്കാന്‍ സൗകര്യം ഒരുക്കും ; ഇന്ത്യ

ifghani hindus and sikhs

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളെയും, സിഖുകാരെയും ഇന്ത്യയിലെത്തിക്കാന്‍ സൗകര്യം ഒരുക്കും ; ഇന്ത്യ

ന്യൂഡല്‍ഹി ; അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം .

"അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കും," വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ വികസന പദ്ധതികള്‍ക്കായി ഇന്ത്യ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ടു . ആ ദൗത്യത്തില്‍ പങ്കാളിത്തം വഹിച്ച അഫ്ഗാനൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും ബാഗ്ചി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കാബൂളിലെ സുരക്ഷാ സ്ഥിതി വഷളായി. നമ്മള്‍ സംസാരിക്കുമ്ബോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു . പരസ്പര വികസനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്കാളികളായിട്ടുള്ള നിരവധി അഫ്ഗാനികള്‍ ഉണ്ടെന്നും ഇന്ത്യ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ ആ രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്‌ക്കായി ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. എമര്‍ജന്‍സി കോണ്‍ടാക്റ്റ് നമ്ബറുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.