കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

ദില്ലി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ (Kasturirangan Report ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. നിലവിൽ 9993.7 ചതുരശ്ര കിലോമീറ്ററാണ്  പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.