സംസ്ഥാനത്ത് കോവിഡ് മരണം വര്‍ധിക്കുന്നു; ഒരു ജില്ലയില്‍ മാത്രം 3000 ലേറെ മരണം

കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും വര്‍ധിക്കുകയാണ്. ഒരിടവേളക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചായി ഇരുപതിനായിരത്തിന് മുകളിലേക്ക് പോയതും ആശങ്കയോടൊയാണ് സംസ്ഥാനം നോക്കിക്കാണുന്നത്.
എന്നാല്‍ മരണസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ധനയും ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. ജൂലൈ മാസം 28 ദിവസം പിന്നിടുേമ്ബാള്‍ ഏഴ് ദിവസം മാത്രമാണ് പ്രതിദിന മരണനിരക്ക് 100 ല്‍ താഴെ പോയത്. കഴിഞ്ഞ ദിവസം 156 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയിലെ ഏറ്റവും കൂടിയ മരണ സംഖ്യയാണിത്.
കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ മരണ സംഖ്യ 16,457 ലെത്തുേമ്ബാള് മരിച്ചവരുടെ പ്രായനിരക്കുകള്‍ ഇങ്ങനെയാണ്. 17 വയസ്വരെ പ്രായമുള്ളവരില്‍ 25 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകള്‍. 18 നും 40 നും ഇടയില്‍ 679 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 41 നും 59 നും ഇടയില്‍ 3771 പേരാണ് മരിച്ചത്. അറുപത് വയസിനുമുകളിലുള്ള 11851 പേര്‍ മരിച്ചെന്നാണ് ജൂലൈ 27 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.