ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നു
ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് അഥാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടികാട്ടി. അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖലയെ കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ ഇനിയും തിരിച്ചടിയുണ്ടായാല്‍ താങ്ങില്ലെന്നും ടെഡ്രോസ് അഥാനോം പറയുന്നു.