സിപിഐക്ക് വിമര്‍ശനവുമായി സിപിഎം നേതാക്കള്‍.

സിപിഐക്ക് വിമര്‍ശനവുമായി സിപിഎം  നേതാക്കള്‍.

തളിപ്പറമ്പില്‍ സിപിഎമ്മിന് തലവേദനയായി മാറിക്കഴിഞ്ഞ കോമത്ത് മുരളീധരന് മുന്നറിയിപ്പും സിപിഐക്ക് വിമര്‍ശനവുമായി നേതാക്കള്‍. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്.

തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്.