'എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫ്രൈഡേ ഫിലിംസിലെ തിരിമറി': പ്രചരിച്ചതല്ല സത്യം, സാന്ദ്രാ തോമസ്

FRIDAY FILIMS

'എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫ്രൈഡേ ഫിലിംസിലെ തിരിമറി': പ്രചരിച്ചതല്ല സത്യം, സാന്ദ്രാ തോമസ്

മലയാളത്തില്‍ ആട്, ആട് 2, സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഫ്രൈഡൈ ഹൌസിന്റെ ബാനറില്‍ പുറത്തിറങ്ങിയത്. ഇതിനിടെയാണ് ഫ്രൈഡേ ഫിലിം ഹൌസില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥതയെ ചൊല്ലി വിജയ് ബാബുവിനും സാന്ദ്ര തോമസിനുമിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മൂലമാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതെക്കുറിച്ച്‌ തുറന്നുപറയുകയാണ് സാന്ദ്രാതോമസ്. നടനും സഹനിര്‍മാതാവുമായ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് ആരംഭിച്ച ഫ്രൈഡേ ഫിലിംസില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് 2017ലാണ്. മലയാളത്തില്‍ ആട്, ആട് 2, സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഫ്രൈഡൈ ഹൌസിന്റെ ബാനറില്‍ പുറത്തിറങ്ങിയത്.

1

ഫ്രൈഡേ ഫിലിംസില്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം സാമ്ബത്തിക തിരിമറിയാണെന്നാണ് സാന്ദ്രാ തോമസിന്റെ വെളിപ്പെടുത്തല്‍. ഈ വിഷയം ചോദ്യം ചെയ്തെന്നും പ്രശ്നത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ വ്യക്തിയെ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അതേ സമയം തന്നെ വിജയ് ബാബുവിന് വേണ്ടപ്പെട്ട ആളെയായിരുന്നു അന്ന് പുറത്താക്കിയത്. ഇയാള്‍ക്ക് പങ്കുള്ള തിരിമറി പുറത്തുവന്നതോടെ വ്യക്തിപരമായി നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തുവെന്നും സാന്ദ്രാ തോമസ് പറയുന്നു. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഏറെക്കാലത്തിന് ശേഷം ഈ വിഷയത്തെക്കുറിച്ച്‌ സാന്ദ്ര വെളിപ്പെടുത്തുന്നത്.

2

പ്രശ്നം ഉടലെടുത്ത സമയത്ത് ഒന്നും പറഞ്ഞില്ലെങ്കില്‍പ്പോലും കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിംസിലെ പ്രശ്നങ്ങള്‍ വഷളായി വരികയായിരുന്നു. അതേ സമയം വിജയ് ബാബുവുമായി തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാന്ദ്ര പറയുന്നു. തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സിനിമയുടെ കാര്യത്തിലാണ് വിജയയ്ക്ക് ഇഷ്ടുന്ന സിനികളായിരിക്കില്ല തനിക്ക് ഇഷ്ടപ്പെടുന്നത്. അല്ലാതെ സ്വത്ത് സംബന്ധിച്ച്‌ തങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നും ഉടലെടുത്തിട്ടില്ലെന്നും അതായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ വിജയമെന്നും സാന്ദ്ര പറയുന്നു.

3

ഫ്രൈഡേ ഫിലിംസിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണെന്ന മറുപടിയാണ് സാന്ദ്രതോമസ് നല്‍കുന്നത്. ഇതിന് ശേഷം ആശുപത്രിയിലെത്തിയ ശേഷമാണ് കയ്യേറ്റം ചെയ്യലാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച്‌ തനിക്ക് അറിയില്ലായിരുന്നുവെന്നും സാന്ദ്ര പറയുന്നു. മറുഭാഗത്തുള്ളവര്‍ അവര്‍ കേസ് കൊടുത്തതും പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ വിവരം മാധ്യമങ്ങള്‍ അറിഞ്ഞതുമൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സംഭവങ്ങളറിഞ്ഞതോടെ പരിഭ്രമത്തിലായെന്നും സാന്ദ്രപറയുന്നു. തന്നെപ്പോലെ തന്നെ വിജയ് യും പാനിക്കായിക്കാണണം. ഇതിനിടെ വിജയ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും സാന്ദ്ര വെളിപ്പെടുത്തുന്നുണ്ട്.

4

ഫ്രൈഡേ ഫിലിംസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള പ്രശ്നമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആളുകള്‍ വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നാണ് സാന്ദ്ര തോമസ് ചൂണ്ടിക്കാണിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എനിക്ക് സഹിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന സാന്ദ്ര ഞാന്‍ മുഖം നോക്കാതെ നടപടിയെടുത്തുവെന്നും പറയുന്നു. അതാണ് വിജയ് ബാബുവിന് വിജയിക്ക് വേദനയുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ അതായിരുന്നു നിര്‍മാണ കമ്ബനിയില്‍ സംഭവിച്ചതെന്നും സാന്ദ്ര തോമസ് പറയുന്നു.

5

ഫ്രൈ ഡേ ഫിലിംസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം സിനിമ തന്നെ വേണ്ടെന്ന അവസ്ഥയായെന്നും അതോടെ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയായിരുന്നു. എല്ലാരും പറഞ്ഞു ഫ്രൈഡേ ഫിലിം ഹൗസ് നിന്റെ ബേബിയല്ലേ നീ കൂടി ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ എന്ന് തന്നോട് പറഞ്ഞുവെന്നും എന്ന്. വിജയ് പോലും പറഞ്ഞുവെങ്കിലും തീരുമാനം മാറ്റിയില്ലെന്നും സാന്ദ്ര പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസില്‍ കുറച്ച്‌ ശതമാനം ഷെയര്‍ വെയ്ക്കാനുള്ള നിര്‍ദേശം പലരും മുന്നില്‍വെച്ചെങ്കിലും സിനിമയേ വേണ്ടെന്ന തീരുമാനമെടുത്തത് താനായിരുന്നുവെന്നും അപ്പോഴേക്ക് ഞാന്‍ ശരിക്കും മടുത്തിരുന്നുവെന്നും സാന്ദ്ര പറയുന്നു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവം സിനിമ തന്നിരിക്കുന്നതെന്നും സാന്ദ്ര ഓര്‍ക്കുന്നു.

6

സിനിമയുടെ പ്രൊഡ്യൂസറെന്ന നിലയില്‍ പണം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അവിടെ അടിമയായിരിക്കും. പിന്നെ നമുക്ക് എങ്ങനെയെങ്കിലും ആ പടം ഇറക്കുകയല്ലേ വേണ്ടത്. എന്നിട്ടുപോലും ചില സന്ദര്‍ഭങ്ങളില്‍ എന്നോട് മാപ്പ് പറഞ്ഞിട്ട് മുന്നോട്ടുപോയാല്‍ മതി എന്ന് നിലപാട് എടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ മുഴുവന്‍ എതിരായിട്ടുപോലും. കാരണം അത് എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലെയാകും. പൈസയുണ്ടാക്കാന്‍ വേണ്ടി സിനിമയില്‍ നില്‍ക്കണ്ട കാര്യമെനിക്കുണ്ടോ? അങ്ങനെ സിനിമ ചെയ്തിട്ട് എന്താണ് കാര്യമെന്നും സാന്ദ്ര ചോദിച്ചു.

7

പത്ത് വര്‍ഷത്തിനിടയില്‍ സിനിമാ രംഗത്തെ പുരുഷാധിധിപത്യത്തിന് ഒരുപാട് മാറ്റം വന്നെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. പ്രൊഡ്യൂസേഴ്ച് അസോസിയേഷനില്‍ സ്ത്രീകളില്ലാത്തതിന്റെ പ്രശ്നങ്ങളും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു പ്രശ്‌നമുണ്ടായാല്‍ ഞാന്‍ അത് അവതരിപ്പിക്കേണ്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇരിക്കുന്നത് മുഴുവന്‍ ആണുങ്ങളാണെന്നും പക്ഷെ, നമ്മളെ മനസിലാക്കേണ്ട രീതിയില്‍ മനസിലാക്കില്ലെന്നും സാന്ദ്ര പറയുന്നു. പുരുഷന്മാരില്‍ നിന്ന് പിന്തുണയില്ലെന്നല്ല മറിച്ച്‌
ഒരു സ്ത്രീയാണെങ്കില്‍ കുറച്ചുകൂടെ മനസിലാക്കിയേനെയെന്നാണ് സാന്ദ്ര പറയുന്നു.

8

ആട് സിനിമ ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചും സാന്ദ്ര വെളിപ്പെടുത്തുന്നു. താന്‍ സിനിമയുടെ പ്രൊഡ്യൂസറായിരിക്കെ. ആട് സിനിമയില്‍ മുഴുവന്‍ ആണുങ്ങളായിരുന്നു ഉണ്ടായിരുന്നത്. താന്‍ മാത്രമേ സ്ത്രീയായിട്ട് ഉണ്ടായിരുന്നു. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോവുകയായിരുന്നു. ഇതോടെ ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തിരുന്നില്ല. ഇതോടെ ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാന്‍ ബാത്‌റൂമില്‍ പോയിട്ടുണ്ടെന്നും അതാണ് സ്ത്രീകള്‍ നേരിടേണ്ട അവസ്ഥയെന്നും സാന്ദ്ര തോമസ് പറയുന്നു.