കൊവിഡ് സ്ഥിരീകരിച്ചാല്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും കഴിക്കണം

കൊവിഡ് സ്ഥിരീകരിച്ചാല്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും കഴിക്കണം

കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്.
ആരോഗ്യകരമായ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങള്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീന്‍ സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍, സൂപ്പ്, പാലും പാലുല്പന്നങ്ങളായ പാല്‍ക്കട്ടി, പനീര്‍, തൈര്, സോയാചങ്ക്സ് എന്നിവ ഉള്‍പ്പെടുത്തുക.ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ രോഗം പെട്ടെന്ന് ഭേദമാകാന്‍ ആവശ്യമാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിന്‍ സി യും ധാരാളമുണ്ട്. ഇവ പാലിനൊപ്പം ചേര്‍ന്ന് സ്മൂത്തി ആക്കി കുടിക്കാം.