ഐഫോണ്‍ 12 മിനി-ക്ക് വന്‍ കിഴിവ്, ഡിസ്‌ക്കൗണ്ട് നേടേണ്ട വഴി അറിഞ്ഞാൽ പോക്കറ്റിലാക്കാം

ഐഫോണ്‍ 12 മിനി-ക്ക് വന്‍ കിഴിവ്, ഡിസ്‌ക്കൗണ്ട് നേടേണ്ട വഴി അറിഞ്ഞാൽ പോക്കറ്റിലാക്കാം

ഐഫോണ്‍ (i Phone) വാങ്ങാന്‍ പദ്ധതിയിടുന്നവർക്ക് ഏറ്റവും ഉചിതമായ സമയം. ആപ്പിള്‍ ഡേയ്‌സ് സെയില്‍ അവസാനിച്ച ശേഷവും ഐഫോണ്‍ പ്രേമികള്‍ക്ക് ഐഫോണ്‍ 12 മിനി (iPhone 12 mini) കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ അവസരം. ഐഫോണ്‍ 12 മിനി 59,900 രൂപ എംആര്‍പിക്ക് പകരം 49,999 രൂപ കിഴിവില്‍ ലഭ്യമാകുമെന്ന് റിലയന്‍സ് ഡിജിറ്റല്‍ അറിയിച്ചു. അതുകൂടാതെ, ഡിസ്‌കൗണ്ട് നിരക്കില്‍ എന്നാല്‍ ചില നിബന്ധനകളോടും വ്യവസ്ഥകളോടും കൂടി ഒന്നിച്ചു ചേര്‍ക്കാവുന്ന മറ്റ് നിരവധി ഐഫോണ്‍ ഓഫറുകളും ഇപ്പോഴുണ്ട്. റിലയന്‍സ് ഡിജിറ്റല്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും പലിശ രഹിത ഇഎംഐകളും നല്‍കുന്നു. കൂടാതെ, വണ്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 10% ക്യാഷ്ബാക്കും ഉണ്ട്.

ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന്റെ അധിക ക്യാഷ്ബാക്ക്, ഒറ്റത്തവണ മുഴുവന്‍ പേയ്മെന്റുകള്‍, ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് നോ-കോസ്റ്റ് ഇഎംഐകള്‍ എന്നിവയും ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുകളുടെ ഇഎംഐ കള്‍ പ്രതിമാസം 2353.63 രൂപയില്‍ ആരംഭിക്കുന്നു. കൂടാതെ, കമ്പനി ഇന്ത്യയില്‍ സൗജന്യ ഷിപ്പിംഗും നല്‍കുന്നു, കൂടാതെ ഐഫോണ്‍ 12 മിനി ബ്ലൂ ലഭ്യതയും ഓഫറും പരിശോധിക്കാന്‍ വിലാസ പിന്‍ കോഡും നല്‍കാം.

ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയുടെ സവിശേഷതകള്‍ പ്രായോഗികമായി സമാനമാണ്. ഐഫോണ്‍ 12ന് 6.1 ഇഞ്ച് സ്‌ക്രീന്‍ ആണെങ്കില്‍ ഐഫോണ്‍ 12 മിനിക്ക് 5.4 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. രണ്ട് ഫോണുകളിലും OLED ഡിസ്പ്ലേ ഉള്‍പ്പെടുന്നു, അത് മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് കമ്പനി അതിനെ സൂചിപ്പിക്കുന്നത്. ഹുഡിന് കീഴില്‍, 5ജി ശേഷിയുള്ള എ14 ബയോണിക് ചിപ്സെറ്റുണ്ട്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയുടെ മറ്റൊരു പ്രധാന സവിശേഷതയാണ് വയര്‍ലെസ് ചാര്‍ജിംഗാണ്. പിന്നില്‍, രണ്ട് 12എംപി ക്യാമറകളും സെല്‍ഫികള്‍ക്കായി 12എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.